തിരുവനന്തപുരം:കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിൽ സമർപ്പിക്കാനുള്ള പരാതികൾ അവധി ദിവസങ്ങളിലും ജില്ലയിലെ ഓഫീസുകളിൽ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.
അദാലത്തുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 15 വരെയാണ് പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനുള്ള അവസരം.
ഏപ്രിൽ 14, 15 തീയതികൾ അവധി ദിവസങ്ങൾ ആണെങ്കിലും ഓഫീസുകളിൽ പരാതികൾ നേരിട്ട് സ്വീകരിക്കാൻ ജീവനക്കാർ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത്, വില്ലേജ്, മുന്‍സിപ്പാലിറ്റി, താലൂക്ക് ഓഫീസുകള്‍ വഴി നേരിട്ടും അക്ഷയ സെന്റര്‍, www.karuthal.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായും പരാതികള്‍ സമര്‍പ്പിക്കാം.