കാട്ടാക്കട: ഇരുതലമൂരി പാമ്പിനെ വിൽക്കാൻ ശ്രമിച്ച രണ്ടുപേരെ വനം വകുപ്പ് അറസ്റ്റുചെയ്തു. കല്ലിയൂർ കാക്കാമൂല കുളങ്ങര സി.ബി.എസ്. ഭവനിൽ അനീഷ് ചന്ദ്രൻ (25), കൊല്ലം പുത്തംകുളം കരിംപാനൂർ തങ്ങൾവിള വീട്ടിൽ കെ.സലിം (40) എന്നിവരെയാണ് പരുത്തിപ്പള്ളി വനം അധികൃതർ അറസ്റ്റുചെയ്തത്.
പാമ്പിനെ ബൈക്കിൽ കൊണ്ടുപോയി കാക്കാമൂല വെള്ളായണി കായലിനു സമീപംവെച്ച് പാമ്പിനെ വിൽക്കാൻ ശ്രമിക്കുമ്പോൾ ഉദ്യോഗസ്ഥ സംഘം പ്രതികളെ ബൈക്കുൾപ്പെടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.