തിരുവനന്തപുരം: ടൂറിസ്റ്റ് ബസിലെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ എംഡിഎംഎയുമായി പിടികൂടി. അമരവിള ചെക്ക്പോസ്റ്റില്‍ നടന്ന എക്സൈസ് റെയിഡിനിടെയാണ് വിദ്യാർത്ഥി പിടിയിലായത്. കൊല്ലം സ്വദേശി സൂരത്താണ് എക്സൈസിൻറെ പിടിയിലായത്.
ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 47 ഗ്രാം എംഡിഎംഎയാണ് എക്സൈസ് പിടികൂടിയത്. ബസില്‍ പരിശോധന നടത്തവെ സംശയം തോന്നി വിദ്യാർത്ഥിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്