വെഞ്ഞാറമൂട് : മരുതുംമൂട് പള്ളിയിൽ വിശ്വാസികൾക്ക് നോമ്പുതുറ ഒരുക്കി ക്ഷേത്രം ഭാരവാഹികൾ. എല്ലാ വർഷവും നോമ്പ് ഇരുപത്തിയഞ്ച് നോമ്പ് തുറ ഇവിടെ നടത്തി വരുന്നത് വേങ്കമല ക്ഷേത്രം വകയാണ്. കഴിഞ്ഞ ദിവസവും ക്ഷേത്രം ഭാരവാഹികൾ നോമ്പ് തുറ സംഘടിപ്പിച്ചു. ഇമാം ലത്തീഫ് മൗലവി,ക്ഷേത്ര പൂജാരി സോമൻ കാണി, ജി. പുരുഷോത്തമൻ നായർ, ശ്രീകണ്ഠൻ നായർ, ദിലീപ്,ബിജു,സജീർ തുടങ്ങിയവർ പങ്കെടുത്തു.