തിരുവനന്തപുരം കരമനയിൽ 7 ഗ്രാം എംഡിഎംഎയും, 425 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയിഡ് നടത്തിയത്. കരമന ശ്രീദേവി നഗറിൽ താമസിക്കുന്ന 25 വയസ്സുള്ള കാര്‍ത്തികേയനെയാണ് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസറായ വേണു നായർ എസ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാന്തി, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്ത്, അൽത്താഫ് മുഹമ്മദ് എന്നിവരും പങ്കെടുത്തു.