പോ​ത്ത​ൻ​കോ​ട് വ്യാ​പാ​രി​ക്ക് മ​ർ​ദ​ന​വും ഭീ​ഷ​ണി​യും

IMG-20230515-WA0012

പോ​ത്ത​ൻ​കോ​ട്: പി​രി​വി​ന്​ ചോ​ദി​ച്ച തു​ക ന​ൽ​കാ​ത്ത​തി​നെ തുടർന്ന്​ വ്യാ​പാ​രി​ക്ക് സി.​പി.​ഐ നേ​താ​വി​ന്‍റെ മ​ർ​ദ​ന​വും ഭീ​ഷ​ണി​യുമെന്ന് പരാതി . പോ​ത്ത​ൻ​കോ​ട് ജ​ങ്​​ഷ​നി​ൽ മാ​രി​ല​ക്ഷ്മി സ്വീ​റ്റ്സ് ക​ട ന​ട​ത്തു​ന്ന മാ​രി​യ​പ്പ​നാ​ണ് (60) മ​ർ​ദ​ന​മേ​റ്റ​ത്. എ.​ഐ.​ടി.​യു.​സി മേ​ഖ​ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും

സി.​പി.​ഐ പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ​ ഷു​ക്കൂ​റാ​ണ് വ്യാ​പാ​രി​യെ മ​ർ​ദി​ച്ച​ത്.വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റ് മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം. സി.​പി.​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ ഓ​ഫി​സാ​യ എം.​എ​ൻ സ്മാ​ര​ക​ത്തി​ന്റെ ന​വീ​ക​ര​ണ​ത്തി​ന്​ ഫ​ണ്ട്​ പി​രി​ക്കാ​നാ​ണ്​ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​ത്. ഇ​വ​ർ ന​ൽ​കി​യ കൂ​പ്പ​ൺ 200 രൂ​പ​യു​േ​ട​താ​യി​രു​ന്നു. 50 രൂ​പ​യേ ത​രാ​ൻ നി​വൃ​ത്തി​യു​ള്ളൂ എ​ന്ന് പ​റ​ഞ്ഞ മാ​രി​യ​പ്പ​നോ​ട് ത​ട്ടി​ക്ക​യ​റു​ക​യും ചെ​കി​ട്ട​ത്ത​ടി​ക്കു​ക​യു​മാ​യി​രു​ന്നുവെന്നാണ് പരാതി.

നീ ​ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് വ​ന്ന​ത​ല്ലേ ഇ​വി​ടെ ജീ​വി​ക്കു​ന്ന​ത് ഞ​ങ്ങ​ൾ​ക്ക് കാ​ണ​ണം എ​ന്നും​ ഭീ​ഷ​ണി​പ്പെ​ടു​ത്തിയതായി മാരിയപ്പൻ പറഞ്ഞു. ക​ട​യി​ലെ സാ​ധ​ന​ങ്ങ​ളും ത​ട്ടി​ത്തെ​റി​പ്പി​ച്ചുത്രെ.മ​ർ​ദ​ന​മേ​റ്റ മാ​രി​യ​പ്പ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ശ​നി​യാ​ഴ്ച പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​
പോ​ത്ത​ൻ​കോ​ട് പൊ​ലീ​സ് കേ​സെ​ടു​ത്തു.

അ​മ്പ​തു​വ​ർ​ഷ​മാ​യി മാ​രി​യ​പ്പ​നും കു​ടും​ബ​വും പോ​ത്ത​ൻ​കോ​ട് ക​ട ന​ട​ത്തു​ക​യാ​ണ്. എ​ന്നാ​ൽ വ്യാ​പാ​രി​യെ മ​ർ​ദി​ച്ചി​ട്ടി​ല്ലെ​ന്നും മോ​ശ​മാ​യി
സം​സാ​രി​ച്ച​ത് ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ഷു​ക്കൂ​ർ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular