പൂവാർ: അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച പൂവാർ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലിംഗവിളാകം കാട്ടുപ്ലാവ് നിഷാ മൻസിലിൽ 75 എന്ന് വിളിക്കുന്ന നിസാബ് മൊയ്തീൻ(33) നെയാണ് പൂവാർ പൊലീസ് അറസ്റ്റ് ചെയ്തത്. കല്ലിംഗവിളാകം തൈപ്പലം വീട്ടിൽ തങ്കരാജനേയും ഭാര്യയെയുമാണ് കഴിഞ്ഞ 12ന് ഇയാൾ വീട്ടിൽ കയറി ആക്രമിച്ചത്. അടുത്തകാലത്ത് തങ്കരാജന്റ വീട്ടിൽ വളർത്തിയിരുന്ന പശുക്കൾ മോഷണം പോയിരുന്നു. ഇതേത്തുടർന്ന് പൊലീസിന് നൽകിയ പരാതിയിൽ നിസാബ് മൊയ്തീനേയും സംശയിക്കുന്നതായി പോലീസിൽ പറഞ്ഞിരുന്നു. ഈ വൈരാഗ്യത്തിൽ തങ്കരാജന്റെ വീട്ടിൽ കല്ലുമായി അതിക്രമിച്ച് കയറി ഭീഷണി മുഴക്കുകയും, ചീത്ത വിളിച്ചും തങ്കരാജന്റെ ഭാര്യയെ പിടിച്ച് തള്ളുകയും ചെയ്തത്. തങ്കരാജന്റെ പരാതിയെ തുടർന്നാണ് പൂവാർ സി.ഐ. എസ്.ബി.പ്രവീൺ, എസ്.ഐ തിങ്കൾ ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, ക്രിസ്റ്റഫർ, രതീഷ്, പ്രശാന്ത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
