മഴക്കാല പൂർവ രോഗ പ്രതിരോധ യജ്ഞ പരിപാടി സംഘടിപ്പിച്ചു

IMG-20230518-WA0005

നെടുമങ്ങാട്:നഗരസഭയെ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മഴക്കാല പൂർവ രോഗ പ്രതിരോധ യജ്ഞത്തിന്റെയും മാലിന്യ വിമുക്ത കേരളം പ്രവർത്തനങ്ങളുടെയും മുനിസിപ്പൽ തല ഉദ്ഘാടനം സംസ്ഥാന ഹരിത കേരള മിഷൻ കോ-ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ നിർവഹിച്ചു.

നഗരസഭ ചെയർപഴ്സൺ സി.എസ്.ശ്രീജ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.അജിത,പി.ഹരികേഷൻ നായർ,ബി.സതീശൻ,എസ്.വസന്തകുമാരി,എസ്.സിന്ധു,നഗരസഭ സെക്രട്ടറി അബ്ദുൽ സജീം,വിവിധ വാർഡ് കൗൺസിലർമാർ,മഞ്ച ഗവബോയ്സ് ഹൈ സ്കൂൾ,നെടുമങ്ങാട് ഗവൺമെന്റ് കോളജ്,ഗേൾസ് ഹൈ സ്കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ് പ്രവർത്തകർ,അദ്ധ്യാപകർ,ഹരിത കർമ്മ സേന അംഗങ്ങൾ,സന്നദ്ധ പ്രവർത്തകർ,നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular