വേനൽ കടുത്തതോടെ വറ്റിവരണ്ട്‍ നെയ്യാർ ഡാം

IMG-20230518-WA0007

കാട്ടാക്കട: വേനൽ കടുത്തതോടെ നെയ്യാർ ഡാം വറ്റിവരളുകയാണ്, റിസർവോയറുകളിലെ പലഭാഗത്തും വെള്ളം നന്നേ കുറഞ്ഞ സ്ഥിതിയിലാണ്. ചെറിയതോതിൽ വേനൽ മഴ ലഭിച്ചെങ്കിലും വെള്ളത്തിന്റെ അളവിൽ മാറ്റം ഉണ്ടായില്ല. ജലനിരപ്പ് ക്രമാതീതമായി താഴുന്നത് കാർഷിക മേഖലയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയേറി. 84.75 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള നെയ്യാർ ഡാമിൽ ഇക്കഴിഞ്ഞ ദിവസത്തെ ജലനിരപ്പ് 78.1 മീറ്ററിലെത്തി. ജലനിരപ്പ് കുറഞ്ഞതോടെ രണ്ടുദിവസം മുമ്പ് കനാലുകൾ അടച്ചു. ചെളിയും മണലും മണ്ണും എക്കലുമൊക്കെ അടിയുന്നതാണ് സംഭരണശേഷി കുറയാൻ കാരണം. ജലം സംഭരിക്കേണ്ടിടത്ത് മാലിന്യങ്ങളും മണലും നിറഞ്ഞിരിക്കയാണ്. അപ്പർ ഡാം നിർമ്മിക്കണമെന്നുള്ള ആവശ്യം പലതവണ ഉയർന്നെങ്കിലും ഒന്നും നടപ്പായില്ല.

കാലവർഷം വൈകിയാൽ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ ജനങ്ങൾ കുടിവെള്ളത്തിനും കൃഷിക്കും ബുദ്ധിമുട്ടും. നെയ്യാറിലെ വെള്ളത്തെ ആശ്രയിച്ചു മാത്രമുള്ള ഹെക്ടർ കണക്കിന് കൃഷിയിടങ്ങളെ ഇത് ബാധിക്കും. എക്കലും മണ്ണും അടിഞ്ഞ് 5 മീറ്ററിലേറെ അണക്കെട്ടിന്റെ അടിത്തട്ട് ഉയർന്നുവെന്ന് നെയ്യാർഡാം സന്ദർശിച്ച ‘ഡാം സേഫ്റ്റി അതോറിട്ടി” വിദഗ്ദ്ധർ റിപ്പോർട്ട് നൽകി.മഴയിൽ നെയ്യാർഡാം വൃഷ്ടി പ്രദേശത്തെ വനത്തിൽ നിന്ന് കുത്തിയൊലിച്ചെത്തുന്ന എക്കലും മണ്ണും റിസർവോയറിൽ നിറയുന്നതും, ക്യാച്മെന്റ് ഏരിയായിലെ കൃഷിയിടങ്ങളിൽ നിന്നിറങ്ങുന്ന മണ്ണും ചേർന്നാണ് അടിത്തട്ട് ഉയരാൻ കാരണമായതെന്നും അവർ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!