ഉദിയൻകുളങ്ങര: ഹരിത കർമ്മസേനയുടെയും മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം പെരുങ്കടവിള ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. പുരസ്കാരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്ജ് എന്നിവരിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രനും സെക്രട്ടറി ഹരിൻ ബോസും ചേർന്ന് സ്വീകരിച്ചു. തിരുവനന്തപുരം ജില്ലാആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ യോഗത്തിൽ വച്ചാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഓൺലൈൻ സേവനങ്ങൾ ഏറ്റവും വേഗത്തിൽ നൽകിയതിനുള്ള പുരസ്കാരം പെരുങ്കടവിള ഗ്രാമപഞ്ചായത്ത് നേരത്തേ നേടിയിരുന്നു.