മെഡിക്കൽ കോളജ്: ലഹരി ഗുളികകളും അരക്കിലോ കഞ്ചാവുമായി സഹോദരങ്ങളെ മെഡിക്കൽ കോളജ് പൊലിസ് അറസ്റ്റ് ചെയ്തു. ഉള്ളൂർ പ്രശാന്ത് നഗർ സ്വദേശികളായ ജോൺ (32), കിരൺ (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ലഹരിഗുളികകളും കഞ്ചാവും സൂക്ഷിച്ചു വിൽപന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്.