തെറ്റിയാർ നീർത്തടം മാലിന്യം ഒഴുകിയെത്തി നിശ്ചലമായി

IMG-20230528-WA0049

കുളത്തൂർ: തലസ്ഥാനത്തെ സുപ്രധാന വാട്ടർ ഷെഡുകളിലൊന്നായ തെറ്റിയാർ നീർത്തടം മാലിന്യം ഒഴുകിയെത്തി നിശ്ചലമായി. സർക്കാർ നടപ്പിലാക്കിയ പുനരുജ്ജീവന പദ്ധതികൾക്കൊന്നും തെറ്റിയാറിനെ രക്ഷക്കാനായില്ല. കഴക്കൂട്ടം, അണ്ടൂർക്കോണം, പോത്തൻകോട് തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലെ ഒട്ടനവധി നെല്ലറകളായ ഏലകൾക്ക് വെള്ളം എത്തിയ തെറ്റിയാർ തോട്ടിൽ ഇന്ന് കൈയേറ്റങ്ങളും മാലിന്യനിക്ഷേപവും കാരണം നിശ്ചലമായ അവസ്ഥയിലാണ്. ഒരുകാലത്ത് നോക്കെത്താദൂരത്ത്‌ പരന്നുകിടക്കുന്ന നെൽപ്പാടങ്ങളെ തഴുകി യദേഷ്ടം ഒഴുകിയിരുന്ന തെറ്റിയാറിനെ ഇന്ന് പലയിടത്തും വൻകിട പദ്ധതികൾക്കായി കീറിമുറിച്ച് ഗതിമാറ്റിയ അവസ്ഥയിലാണ്. കല്ലടിച്ചവിള ഉടൻകുളം, കുണ്ടയത്തു നട, തെങ്ങാംവിള, തെങ്ങനാംകോട് ചിറ എന്നിവ ചേർന്നതാണ് തെറ്റിയാർ തോട്. കൂനയിൽ, പണിമൂല, വെട്ടുറോഡ് വഴി കഴക്കൂട്ടത്ത് എത്തിച്ചചേരുന്ന കൈവഴിയും കാട്ടായിക്കോണത്തു നിന്ന് ആരംഭിച്ച് ശാസ്തവട്ടം, മൂഴിനട വഴി കഴക്കൂട്ടത്തുവച്ച് ഒന്നായി ചേർന്നാണ് ആറ്റിപ്ര വഴി വേളി കായലിൽ പതിക്കുന്നത്. നിലവിൽ വൻകിട ഭവന സമുച്ചയങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും മലിനജലവും ഒഴുക്കിവിടുന്നത് തെറ്റിയാറിലേക്കാണ്. വിവിധ സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ കക്കൂസ് മാലിന്യമടക്കം തെറ്റിയാറിലേക്ക് തുറന്ന് വിടുന്നുണ്ട്. കഴക്കൂട്ടം ജംഗ്ഷനിൽ നിന്നുള്ള പ്രധാന ഓടയും തെറ്റിയാറിലാണ് അവസാനിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular