തിരുവനന്തപുരം: റെയിൽവേ ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി.
പേട്ടയിലെ ആശുപത്രിയിൽ ശുചിമുറിയിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. ആർപിഎഫ് സംഘം പരിശോധന നടത്തുന്നു.
9 എംഎമ്മിൻ്റെ ഏഴ് വെടിയുണ്ടകളാണ് രാവിലെ 9 മണിയോടെ കണ്ടെത്തിയത്. വെടിയുണ്ട ഡിഫൻസിലെ ഉപയോഗത്തിനായി നൽകിയത്.
ചികിത്സയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ ആരെങ്കിലും കളഞ്ഞത് ആകാമെന്ന് സംശയം. ഉപയോഗിക്കാത്ത വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫ് ആണ് ആദ്യം കണ്ടത്. ബാലസ്റ്റിക് വിഭാഗവും പരിശോധന നടത്തും.