മെഡിക്കൽ കോളേജ് വളപ്പിൽ തെരുവ്നായ ശല്യം രൂക്ഷം; പരിഹാരം തേടി വിദ്യാർത്ഥികൾ

IMG_20260422_110619_(1200_x_628_pixel)

തിരുവനന്തപുരം: മെഡിക്കൽ കോളേജ് വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നും,പരിഹാരം വേണമെന്നുമാവശ്യപ്പെട്ട് വിദ്യാത്ഥികൾ മേയർ വി.വി.രാജേഷിനെ കണ്ടു.

മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളാണ് ഇന്നലെ വൈകിട്ടോടെ കോർപ്പറേഷൻ ഓഫീസിലെത്തിയത്. കോളേജിലേക്കുള്ള വഴികളിലും,ആശുപത്രി വളപ്പിലും,ഹോസ്റ്റൽ പരിസരത്തും നായ്ക്കൾ കൂട്ടത്തോടെ പെരുകുകയാണ്.

വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മാത്രമല്ല രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. രാത്രിയിൽ ഷിഫ്ട് കഴിഞ്ഞ് ഹോസ്റ്റലുകളിലെത്തുന്നത് ശ്രമകരമാണെന്നും വിദ്യാർത്ഥികൾ വിശദീകരിച്ചു.

കോർപ്പറേഷന്റെ മേൽനോട്ടത്തിൽ നിർമ്മാണം നടക്കുന്ന അഞ്ച് ഏക്കർ സ്ഥലത്തെ ഷെൽട്ടർ ഹോമിന്റെ പുരോഗതി മേയർ വിശദീകരിച്ചു.ദിവസങ്ങൾക്കുള്ളിൽ ഇത് പൂർത്തിയാകുമെന്നും ആദ്യഘട്ടത്തിൽ തന്നെ മെഡിക്കൽ കോളേജ് വളപ്പിലെ നായ്ക്കളെ മാറ്റുമെന്നും മേയർ ഉറപ്പുനൽകി.

.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!