തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പതിനെട്ടുകാരി മരിച്ചതിൽ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം. ആറ്റിങ്ങൽ സ്വദേശിയായ മീനാക്ഷി അലർജിക്കാണ് ചികിത്സ തേടിയത്.
മറ്റ് പ്രശ്‍നങ്ങളില്ലെന്ന് പറഞ്ഞ് ഡോക്ടർ തിരിച്ചയയ്ക്കുകയായിരുന്നു.യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയെ തിരിച്ച് മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ വൈകിട്ട് നാലര മണിയോടെയായിരുന്നു മരണം സംഭവിച്ചത്.മുക്കുപണ്ടത്തിൽ നിന്ന് അലർജി ബാധിച്ചാണ് മീനാക്ഷി ചികിത്സ തേടിയത്.
ഈ മാസം 17 മുതൽ 27 വരെ ചികിൽസയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് മീനാക്ഷി മരിച്ചതെന്നാണ് ആശുപത്രി അധികൃതർ പറയുന്നതെന്നും ബന്ധുക്കൾ പറഞ്ഞു.