തിരുവല്ലം എൽ.പി.സ്‌കൂളിൽ വർണ്ണക്കൂടാരം മന്ത്രി ഉദ്ഘാടനം ചെയ്തു

IMG_20230530_220450_(1200_x_628_pixel)

തിരുവനന്തപുരം:സമഗ്ര ശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവല്ലം ഗവൺമെന്റ് എൽ.പി സ്‌കൂളിൽ നിർമാണം പൂർത്തിയാക്കിയ വർണ്ണകൂടാരം മാതൃകാ പ്രീ പ്രൈമറിയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.

വർണ്ണക്കൂടാരം പദ്ധതി പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയിൽ വലിയമാറ്റങ്ങളുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്രനിലവാരത്തിലുള്ള പ്രീ പ്രൈമറി പഠനാന്തരീക്ഷം ഒരുക്കാൻ പദ്ധതിയിലൂടെ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവല്ലം എൽ.പി.എസിൽ പുതിയ കെട്ടിടം പണിയുന്നതിന് അധികൃതർ സ്ഥലം കണ്ടെത്തിയാൽ ഫണ്ട് അനുവദിക്കാമെന്നും മന്ത്രി ഉറപ്പുനൽകി.

കുട്ടികളുടെ മികവുറ്റ ഭാവി മുന്നിൽ കണ്ട് ശൈശവകാലാനുഭവങ്ങളെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വർണ്ണക്കൂടാരം പദ്ധതി സർക്കാർ നടപ്പാക്കുന്നത്.

ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ആട്ടവും പാട്ടും ഇടം, ശാസ്ത്രയിടം, അകം കളിയിടം, പുറം കളിയിടം, ഹരിതയിടം, പഞ്ചേന്ദ്രിയ ഇടം, കരകൗശലയിടം, നിർമാണയിടം എന്നിങ്ങനെ 13 ഇടങ്ങൾ വിദ്യാർത്ഥികളുടെ സമഗ്ര ഭൗതിക വളർച്ചയ്ക്ക് കരുത്തേകാൻ സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്.

10 ലക്ഷം രൂപയാണ് പദ്ധതി പൂർത്തിയാക്കുന്നതിനായി അനുവദിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ അധ്യക്ഷത വഹിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!