തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി ഇനി മെഴുകുപ്രതിമ. ശില്‍പി സുനില്‍ കണ്ടല്ലൂര്‍ ഒരുക്കിയ മെഴുകുപ്രതിമ മരുതുംകുഴിയിലെ കോടിയേരി വീട്ടിൽ അനാഛാദനം ചെയ്തു.
ആറ് മാസമെടുത്താണ് പ്രതിമ നിര്‍മ്മിച്ചതെന്ന് സുനില്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ കൂടി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ചായിരുന്നു നിര്‍മാണത്തിന്റെ ഓരോ ഘട്ടവുമെന്ന് സുനില്‍ പറഞ്ഞു. തിരുവനന്തപുരം സുനില്‍ വാക്‌സ് മ്യൂസിയത്തിലായിരിക്കും പ്രതിമ കാണാന്‍ അവസരമുണ്ടാകുക.