തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ലോറിയിൽ സൈക്കിളിടിച്ച് പോലീസുദ്യോഗസ്ഥൻ മരിച്ചു. കല്ലറ സ്വദേശി ഹിരൺരാജ് (47) ആണ് മരിച്ചത്.
അപകടത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരിക്കവെയാണ് മരണം. സൈക്കിളിസ്റ്റായിരുന്ന ഹിരൺരാജ് തിരുവന്തപുരം വികാസ് ഭവനിൽ റൂറൽ എസ്പി ഓഫീസിലെ ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ ബുധനാഴ്ച കോവളത്ത് സൈക്കിളിംഗ് പരിശീലനം നടത്തുന്നതിനിടെ നിയന്ത്രണം വിട്ട സൈക്കിൾ നിർത്തിയിട്ടിരുന്ന ലോറിയുടെ പിൻഭാഗത്ത് ഇടിയ്‌ക്കുകയായിരുന്നു.