പാറശ്ശാല:ഭിന്നശേഷി കുട്ടികൾക്കായി നിർമിച്ച കുന്നത്തുകാൽ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.
കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ 2008-ൽ ആരംഭിച്ച ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ മേമല ശിശുമന്ദിരത്തിന് സമീപമാണ് പുതിയ സെന്റർ നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളി അധ്യക്ഷത വഹിച്ചു.
ഇതോടൊപ്പം സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ് ഘാടനം ജില്ലാ പഞ്ചായത്തംഗം വി.എസ്. ബിനുവും ഹോർട്ടികൾച്ചർ തൊറാപ്പി ഗാർഡന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. ലാൽ കൃഷ്ണനും നിർവഹിച്ചു.
44 ലക്ഷം രൂപ ചിലവിലാണ് മന്ദിരം പണിതുയർത്തിയത്. നാൽപതോളം കുട്ടികളാണ് ഈ ബഡ്‌സ് സ്കൂളിൽ പ്രവേശനം നേടിയത്. സമീപ പഞ്ചായത്തുകളിൽ നിന്ന് മാത്രമല്ല തമിഴ്നാട്ടിൽ നിന്ന് പോലും കുട്ടികൾ ഇവിടെ എത്തുന്നുണ്ട്. ഇവർക്കായി വിവിധ തെറാപ്പികളും ഇവിടെ ഒരുക്കുന്നുണ്ട്.