മഴക്കാല മുന്നൊരുക്കം: നെടുമങ്ങാട് താലൂക്കിൽ കൺട്രോൾ റൂം തുറന്നു

നെടുമങ്ങാട്:മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നെടുമങ്ങാട് താലൂക്കിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

9497711285, 04722802424 എന്നിവയാണ് കൺട്രോൾ റൂമിന്റെ ഫോൺ നമ്പർ. മഴക്കാല മുന്നൊരുക്കത്തിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താനായി നെടുമങ്ങാട് താലൂക്കിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.

അപകട സാധ്യതയുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട വകുപ്പുകളോട് മന്ത്രി നിർദ്ദേശിച്ചു. താലൂക്ക് പരിധിയിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാനും ഓടകളിലൂടെ ജലത്തിൻറെ ഒഴുക്ക് സുഗമമാകുന്ന വിധം ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും നിർദ്ദേശിച്ചു.

ദുരന്തസാധ്യത പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നതിനും മന്ത്രി നിർദേശിച്ചു. യോഗത്തിൽ എംഎൽഎമാരായ ജി. സ്റ്റീഫൻ, ഡി. കെ മുരളി, വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!