പഞ്ചായത്ത് തല സ്പോർട്സ് കൗൺസിൽ രൂപീകരിച്ച് കായികരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തും: മന്ത്രി ജി. ആർ അനിൽ

IMG_20230613_134906_(1200_x_628_pixel)

മാണിക്കൽ:പഞ്ചായത്ത് തല സ്പോർട്സ് കൗൺസിൽ രൂപീകരിച്ചുകൊണ്ട് കായികരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.

കേരളത്തിന്റെ കായിക മേഖലയിൽ “പുത്തനുണർവ്വ്” സമ്മാനിക്കാൻ ഉതകുന്ന ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി മാണിക്കൽ ഗ്രാമപഞ്ചായത്തിലെ മീനാറയിൽ പണിയുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ കായിക മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. 4500 കോടി രൂപ കായിക മേഖലയുടെ വികസനത്തിനായി സർക്കാർ ചിലവഴിക്കുകയാണ്. മാണിക്കലിന്റെ കായിക മേഖലയുടെ വികസന കുതിപ്പിന് മുതൽക്കൂട്ടാകുന്ന പദ്ധതിക്കായി ഒരു കോടി രൂപയുടെ ഭരണാനുമതി സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി പ്രധാനമായും വോളിബോൾ കോർട്ട് മിനി ഇൻഡോർ സ്റ്റേഡിയം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്ലറ്റ് സൗകര്യം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.1830 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മാണിക്കൽ പഞ്ചായത്തിന്റെ സ്ഥലത്ത് നിർമ്മിക്കുന്ന സ്റ്റേഡിയത്തിൽ വോളിബോൾ, ബാഡ്മിന്റൺ എന്നീ കായിക ഇനങ്ങൾ നടത്താൻ സാധിക്കും. കായികവകുപ്പിന്റെ മേൽ നോട്ടത്തിൽ നടക്കുന്ന പദ്ധതിയുടെ പൂർത്തീകരണ കാലാവധി 6 മാസമാണ്.

മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, കായിക വകുപ്പ് അഡീഷണൽ ഡയറക്ടർ സീന എ. എൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം കെ. ഷീല കുമാരി, സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എൻജിനീയർ അനിൽകുമാർ പി. കെ, കായിക രംഗത്തെ പ്രഗത്ഭർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!