തിരുവനന്തപുരം: പൂന്തുറ കടലോര മേഖലയില്‍ പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 17.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂന്തുറ നിര്‍മിച്ച കടല്‍ഭിത്തി കടലേറ്റത്തില്‍ ഇളകി പോയതിനെ തുടര്‍ന്ന് അടുത്തിടെയായി വെള്ളം കയറുന്നത് പതിവായിരുന്നു.
ചേരിയാമുട്ടം മുതല്‍ പൂന്തുറ സെന്റ് തോമസ് പള്ളിവരെ കടലിലേക്ക് അടുക്കിയിട്ടുള്ള പുലിമുട്ടുകളാണ് അറ്റുകുറ്റപ്പണികള്‍ നടത്തി ബലപ്പെടുത്തുക. തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ കടലാക്രമണം നേരിടുന്ന തീരപ്രദേശങ്ങളിലൊന്നാണ് പൂന്തുറ മേഖല.