തിരുവനന്തപുരം: തിരുപ്പതിയിൽനിന്ന് തിരുവനന്തപുരം മൃഗശാലയിൽ എത്തിച്ച പെൺ ഹനുമാൻ കുരങ്ങ് ചാടിപ്പോയി. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ പരീക്ഷണാർഥം കൂട് തുറന്നപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്.
സന്ദർശകർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് വ്യാഴാഴ്ച മാറ്റാനിരിക്കെയാണ് മൂന്നു വയസുള്ള കുരങ്ങ് ജീവനക്കാരുടെ കണ്ണ് വെട്ടിച്ചു കടന്നുകളഞ്ഞത്.
രാത്രിയോടെ മ്യൂസിയത്തിനു സമീപം ബെയിൻസ് കോമ്പൗണ്ടിലെ തെങ്ങിൻ മുകളിൽ ഇരിക്കുന്ന കുരങ്ങനെ കൂട്ടിലാക്കാൻ മൃഗശാല അധികൃതർ തീവ്രശ്രമത്തിലാണ്.