നെടുമങ്ങാട് : പൊന്മുടി റോഡിലെ ഹെയർപിൻ 12-ൽ റോഡ് വീണ്ടും ഇടിഞ്ഞു. കഴിഞ്ഞവർഷം സെപ്റ്റംബർ അഞ്ചിന് ഇടിഞ്ഞ അതേ ഭാഗത്താണ് റോഡ് വീണ്ടും ഇടിഞ്ഞത്. കോടികൾ ചെലവിട്ടാണ് അന്ന് റോഡ് വീണ്ടും കെട്ടിപ്പൊക്കിയത്.
മൂന്നുമാസം വരെ പൊന്മുടിയിലേക്കുള്ള ഗതാഗതം നിർത്തിവച്ചിരുന്നു. പിന്നീട് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
തുടർന്നാണ് നിർമാണം വേഗത്തിൽ പൂർത്തിയാക്കി റോഡ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ഇപ്പോൾ ചെറിയ മഴ പെയ്തപ്പോൾ തന്നെ റോഡിന്റെ പാർശ്വഭിത്തി ഉൾപ്പെടെ രണ്ടു ഭാഗം ഇടിഞ്ഞു താണു