തിരുവനന്തപുരം: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കമാൻഡോയ്ക്ക് എതിരെ വഞ്ചിയൂർ പൊലീസ് കേസ് എടുത്തു.
ഐആർബി കമാൻഡോ ഉദ്യോഗസ്ഥനായ അഖിലേഷിന് (35) എതിരെയാണ് കേസ് എടുത്തത്.ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരിയായ യുവതിയുടെ പരാതിയിൽ ആണ് നടപടി.
വാടകവീട് എടുത്ത് 9 മാസം കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും രണ്ടരലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ പ്രതി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.
വഞ്ചിയൂർ സ്റ്റേഷനിലാണ് പരാതി നൽകിയിട്ടും കേസെടുത്തില്ല. പിന്നീട് പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. പ്രതി ജോലിയിൽ നിന്ന് അവധി എടുത്ത് ഒളിവിൽ പോയതായി വഞ്ചിയൂർ പൊലീസ് അറിയിച്ചു.