തിരുവനന്തപുരം : സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ വായനവാരം 19-ന് 10.30-ന് അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പുസ്തക പ്രദർശനം, പുസ്തക ചർച്ച, പ്രഭാഷണം എന്നീ പരിപാടികൾ 24 വരെ തുടരും.
വിവിധ ദിവസങ്ങളിൽ നടക്കുന്ന ചർച്ചകളിൽ മന്ത്രിമാരായ പി.പ്രസാദ്, വി.എൻ.വാസവൻ, പണ്ഡിറ്റ് രമേശ് നാരായണൻ, ഡോ.പി.കെ.രാജശേഖരൻ, ജി.ശങ്കർ, മുൻമന്ത്രി എം.എ.ബേബി, പ്രൊഫ. വി.എൻ. മുരളി, പ്രഭാവർമ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭനയും ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയൻ പി.യു.അശോകനും അറിയിച്ചു.
വായനവാരത്തോടനുബന്ധിച്ചു വായന പ്രമേയമായി വരുന്ന പുസ്തകങ്ങളുടെയും വായനമൊഴികളുടെയും പ്രദർശനം സെൻട്രൽ ലൈബ്രറിയിലെ മലയാളം മന്ദിരത്തിൽ ആരംഭിച്ചു