Search
Close this search box.

കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ

IMG_20230604_093451_(1200_x_628_pixel)

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു ദക്ഷിണ റെയിൽവേ ബെംഗളൂരുവിലേയ്ക്കു ഞായറാഴ്ചകളിൽ സ്പെഷൽ ട്രെയിൻ ഓടിക്കും.

കൊച്ചുവേളി–ബെംഗളൂരു എസ്എംവിടി സ്പെഷൽ (06211) ഞായറാഴ്ചകളിൽ വൈകിട്ട് 5ന് കൊച്ചുവേളിയിൽനിന്നു പുറപ്പെട്ടു പിറ്റേന്ന് രാവിലെ 10ന് ബെംഗളൂരുവിലെത്തും.

മടക്ക ട്രെയിൻ (06212) തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 1ന് ബെംഗളൂരുവിൽനിന്നു പുറപ്പെട്ടു പിറ്റേന്ന് 6.50ന് കൊച്ചുവേളിയിലെത്തും.സെക്കൻഡ് എസി–2, തേ‍ഡ് എസി–6, സ്ലീപ്പർ–6, ജനറൽ സെക്കൻഡ്–3 എന്നിങ്ങനെയാണു കോച്ചുകളുണ്ടാകുക.

സ്റ്റോപ്പുകൾ: കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പുർ, ഈറോഡ്, സേലം, ധർമപുരി, ഹൊസൂർ. ബുക്കിങ് ആരംഭിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!