തിരുവനന്തപുരം: മൃഗശാല ജീവനക്കാരെ വട്ടംചുറ്റിച്ച് പുറത്തു ചാടിയ ഹനുമാൻ കുരങ്ങ്. ചൊവ്വാഴ്ച വെെകീട്ട് ചാടി പോയ മൂന്ന് വയസുള്ള കുരങ്ങ് പിന്നീട് മൃഗശാലയിലേയ്ക്ക് തിരികെയെത്തി കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തിൽ നിലയുറപ്പിച്ചിരുന്നു.
എന്നാൽ ഇന്ന് രാവിലെ മുതൽ കുരങ്ങിനെ മരത്തിൽ നിന്നും കാണാതായതാണ് ജീവനക്കാരെ അങ്കലാപ്പിലാക്കിയത്. കുറവൻകോണം, അമ്പലമുക്ക് അടക്കമുള്ള ഭാഗങ്ങളിൽ കുരങ്ങിനെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചിരുന്നു.
പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൃഗശാല വളപ്പിലും കുരങ്ങിനെ കണ്ടതായി വിവരം ലഭിച്ച പ്രദേശങ്ങളിലും പരിശോധന തുടരുകയാണ്