അരുവിക്കര :ചാരുംമൂട് തണ്ടോന്നി റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് ജി. സ്റ്റീഫൻ എം. എൽ. എ തുടക്കമിട്ടു. അരുവിക്കര മണ്ഡലത്തിലെ ഇത്തരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് എം എൽ എ പറഞ്ഞു.
എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡ് നവീക രിക്കുന്നത്. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ ചാരുംമൂട് നിന്നും അരുവിക്കര -മുണ്ടേല റോഡിലേക്കുള്ള യാത്ര സുഗമമാകും.
ചാരുംമൂട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഉഴമലക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം എ. മിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. റഹീം തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കാളികളായി.