‘വിജയോത്സവം 2023’ വിദ്യാർത്ഥികളെ കാണാൻ മന്ത്രി കെ. രാധാകൃഷ്ണൻ സ്ക്കൂളിൽ

IMG_20230620_161000_(1200_x_628_pixel)

തിരുവനന്തപുരം :പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ 2022-23 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ 100 ശതമാനം വിജയം കൈവരിച്ച വിദ്യാർത്ഥികളെയും വിവിധ സ്‌പോർട്‌സ് മീറ്റുകളിൽ ജില്ലാ, സ്റ്റേറ്റ്, നാഷണൽ ലെവലുകളിൽ വിജയിച്ച വിദ്യാർത്ഥികളെയും അനുമോദിച്ചു.

‘വിജയോത്സവം 2023’ പരിപാടിയുടെ ഉദ്ഘാടനം പട്ടികജാതി -പട്ടികവർഗ്ഗ- പി നാക്ക വിഭാഗക്ഷേമ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. പഠനത്തിലും കായിക മേഘലയിലും മികവ് പുലർത്തി സർക്കാർ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ കുട്ടികൾ രാജ്യത്തിന് അഭിമാനമായി മാറണമെന്ന് മന്ത്രി പറഞ്ഞു.

ഇത്തരം സർക്കാർ സ്‌കൂളുകളിലേക്ക് കൂടുതൽ കുട്ടികളെ കൊണ്ടുവരാൻ അധ്യാപകരും അനധ്യാപകരും ജനപ്രതിനിധികളും ഇടപെടണമെന്നും ഹോസ്റ്റൽ ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിചേർത്തു. ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ അധ്യക്ഷനായി.

2023-24 അധ്യയന വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാൻ ‘പടവുകൾ’ മന്ത്രിയും എം.എൽ.എയും ചേർന്ന് പ്രകാശനം ചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അഭിനയ.എ യ്ക്ക് വാർഡ് മെമ്പറും ഹെഡ്മിസ്ട്രസ്സും ക്യാഷ് അവാർഡുകൾ നൽകി. പ്ലസ് ടു പരീക്ഷയിൽ 100% വിജയം നേടിയ തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ വിദ്യാലയമാണ് ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് ഹയർസെക്കൻഡറി സ്‌കൂൾ.

ജിംനാസ്റ്റിക്‌സ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയിച്ച ആറാം ക്ലാസ് വിദ്യാർഥികളായ അഭിയാ ബിജു, ശില്പ കെ. എസ്, ധീരജ്. ആർ , ജൂഡോയിൽ ദേശീയ തലത്തിൽ വിജയിച്ച പ്ലസ് വൺ വിദ്യാർത്ഥി അക്ഷയ എസ്.ബി, പത്താം ക്ലാസ് വിദ്യാർത്ഥി അഭിനയ.എ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!