തിരുവനന്തപുരം: പൊട്ടക്കുഴി- മുറിഞ്ഞപാലം റോഡിൽ വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ് ലൈനിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിനായി ഈ ലൈനിലൂടെയുള്ള ജലവിതരണം നിർത്തി വയ്ക്കുന്നതിനാൽ 21.06.2023 രാത്രി 10 മണി മുതൽ 22.06.2023 രാത്രി 10 മണി വരെ
അമ്പലമുക്ക്, കവടിയാർ, നന്തൻകോട്, കുറവൻകോണം, മരപ്പാലം, പട്ടം, ചാലക്കുഴി, കേശവദാസപുരം, പൊട്ടക്കുഴി, ഗൗരീശപട്ടം, മുളവന, മുറിഞ്ഞപാലം, മെഡിക്കൽ കോളജ് എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് സഹകരിക്കണമെന്ന് വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് (നോർത്ത്) ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.