ആദ്യമായി ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് പൊന്മുടി വേദിയാകുന്നു

IMG_20230622_153735_(1200_x_628_pixel)

തിരുവനന്തപുരം: ആദ്യമായി ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നു .തിരുവനന്തപുരത്ത് പൊന്മുടിയിലാണ് ഒളിമ്പിക്സ് യോഗ്യത മത്സരം കൂടിയായ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഈ വർഷം ഒക്ടോബർ 26 മുതൽ 29 വരെയാണ് മത്സരങ്ങൾ.

30 രാജ്യങ്ങളിൽ നിന്നായി 300 ൽ അധികം പുരുഷ-വനിതാ കായിക താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾക്കാണ് പൊൻമുടി വേദിയാവുക . 2024-ലെ പാരീസ് ഒളിമ്പിക്സിലേക്കുള്ള ഏഷ്യയിലെ എല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും ക്വാളിഫൈയിംഗ് മത്സരങ്ങൾ കൂടിയാണിത്. ഒളിമ്പിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെ മത്സരങ്ങളിൽ പങ്കെടുക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!