പാങ്ങോട്: തെന്നിവീണതിനെത്തുടർന്ന് മധ്യവയസ്കൻ പൊതുശൗചാലയം അടിച്ചുതകർത്തു. ബുധനാഴ്ച ഭരതന്നൂർ മാർക്കറ്റിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് കാക്കാണിക്കര നാലുമുക്ക് സ്വദേശി ചന്ദ്രനെ (55) പാങ്ങോട് പോലീസ് അറസ്റ്റു ചെയ്തു.
ഭരതന്നൂർ ശൗചാലയത്തിൽ കയറിയ ചന്ദ്രൻ തെന്നിവീഴുകയായിരുന്നു. പരിക്കേറ്റ ചന്ദ്രൻ പുറത്തുപോയി ചുറ്റികയുമായെത്തുകയായിരുന്നു. ടൈലുകൾ ഉൾപ്പടെ അടിച്ചുതകർത്തുവെന്ന് പോലീസ് പറഞ്ഞു.