വിഴിഞ്ഞം: ലോഡുമായി വന്ന ടിപ്പർ ലോറി റോഡ് ഇടിഞ്ഞ് തോട്ടിലേക്ക് തല കീഴായി മറിഞ്ഞു. വിഴിഞ്ഞം ആട്ടറമൂല ജംഗ്ഷന് സമീപമാണ് സംഭവം.
മാർത്താണ്ഡത്ത് നിന്ന് മെറ്റലുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി രാജന് പരിക്കുപറ്റി. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം.
ലോഡുമായി പോകുന്നതിനിടയിൽ റോഡിൻറെ ഒരു വശം ഇടിയുകയും തുടർന്ന് ലോറി തോട്ടിലേക്ക് മറിയുകയുമായിരുന്നു.