തിരുവനന്തപുരം: വീട്ടമ്മയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് ശങ്കരമംഗലം റോഡിൽ വീട്ടിനുള്ളിലാണ് ചോരയിൽ കുളിച്ച നിലയിൽ വിദ്യയെ കണ്ടെത്തിയത്. വിദ്യയുടെ മരണത്തിൽ ദുരൂഹതയേറുകയാണ്.
സംഭവ സമയത്ത് ഭർത്താവും മൂത്തമകനും വീട്ടിലുണ്ടായിരുന്നു. ശുചിമുറിയിൽ വീണ് പരിക്കേറ്റുവെന്നാണ് ഭർത്താവിൻ്റെ മൊഴി. എന്നാൽ, മൊഴിയിൽ സംശയം തോന്നിയ മലയിൻകീഴ് പൊലീസ് ഭർത്താവ് പ്രശാന്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.