തിരുവനന്തപുരം : അമ്പലത്തറ തിരുവല്ലം റോഡിൽ തിരുവല്ലം പാലത്തിനു സമീപം വാട്ടർ അതോറിറ്റിയുടെ 700 എം.എം. പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനുള്ള ജോലികൾ നടക്കുന്നതിനാൽ
ശനിയാഴ്ച രാത്രി എട്ടുമുതൽ ഞായറാഴ്ച രാത്രി 10 വരെ, വലിയതുറ, മാണിക്യവിളാകം, പൂന്തുറ, ബീമാപള്ളി, പുത്തൻപള്ളി, അമ്പലത്തറ, മുട്ടത്തറ, കമലേശ്വരം, ആറ്റുകാൽ, കളിപ്പാൻകുളം, കുര്യാത്തി എന്നീ വാർഡുകളിൽ പൂർണമായും വള്ളക്കടവ്, ശംഖുംമുഖം എന്നിവിടങ്ങളിൽ ഭാഗികമായും ജലവിതരണം തടസ്സപ്പെടും.