നെയ്യാറ്റിൻകര : സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയെന്ന കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കോടതി ഏഴുവർഷം തടവുശിക്ഷ വിധിച്ചു.
പനച്ചമൂട്, വേങ്കോട്, നെടുമ്പാറ, വടക്കുംകര വീട്ടിൽ സുരേഷ്, സുരേഷിന്റെ അമ്മ സുന്ദരി എന്നിവർക്കാണ് നെയ്യാറ്റിൻകര അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി എസ്.ആർ.പാർവതി ശിക്ഷ വിധിച്ചത്.
സുരേഷിന്റെ ഭാര്യ സരിത ജീവനൊടുക്കിയ സംഭവത്തിലാണ് വിധി. കല്യാണശേഷം സരിതയെ സുരേഷും സുന്ദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതിനെത്തുടർന്ന് യുവതി 2005 ഏപ്രിൽ ഒന്നിന് മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തി മരിച്ചുവെന്നുമാണ് കേസ്.