തിരുവനന്തപുരം :കഴക്കൂട്ടത്ത് യുവതിയെ പീഡിപ്പിച്ചു. ബലമായി കാറിൽ കയറ്റി ഗോഡൗണിൽ എത്തിച്ചായിരുന്നു പീഡനം. ഇവിടെനിന്നും യുവതി വിവസ്ത്രയായി ഓടിരക്ഷപ്പെടുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടാണു പെൺകുട്ടിയെ ഗോഡൗണിലെത്തിച്ച് പീഡിപ്പിച്ചത്. സംഭവത്തിൽ ആറ്റിങ്ങൽ അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിലായി. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണെന്നു പൊലീസ് അറിയിച്ചു.