തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ റൂട്ടിനെ ചൊല്ലി ബസ് ഡ്രൈവറും യാത്രക്കാരനും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും ബസിന് കേടുപാട് വരുത്തുകയും ചെയ്തെന്ന പരാതിയിൽ യാത്രക്കാരന് എതിരെ തമ്പാനൂർ പൊലീസ് കേസ് എടുത്തു. ഡ്രൈവർ പേരൂർക്കട സ്വദേശി വിപിന്റെ പരാതിയിലാണ് നടപടി.
ഇന്നലെ വൈകിട്ട് 5ന് ആയിരുന്നു സംഭവം. തിരുവനന്തപുരം–തമ്പാനൂർ റൂട്ടിൽ ഓടുന്ന ബസ് യാത്രക്കാരെ കയറ്റാനായി 16ാം പ്ലാറ്റ് ഫോമിൽ നിർത്തി ഇട്ടിരിക്കുകയായിരുന്നു. ബസ് പത്തനംതിട്ട പോകുമോ എന്ന് യാത്രക്കാരൻ ഡ്രൈവറോട് തിരക്കിയത് ആണ് തുടക്കം.
ആലപ്പുഴ വഴി ആണെന്ന് ഡ്രൈവർ മറുപടി പറഞ്ഞെങ്കിലും പത്തനംതിട്ട വഴി പോകാത്ത തിന്റെ കാരണം തിരക്കി യാത്രക്കാരൻ ബഹളം വച്ചു. ആലപ്പുഴ–ചങ്ങനാശേരി വഴി ബസ് പത്തനംതിട്ട യിലേക്ക് പോകണമെന്ന് പറഞ്ഞ് യാത്രക്കാരൻ ബഹളം ഉണ്ടാക്കിയതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കേറ്റമുണ്ടായി.
യാത്രക്കാരൻ കയ്യിലുണ്ടായിരുന്ന ഹെൽമറ്റ് എടുത്ത് ബസിന്റെ ഡോറിൽ അടിച്ച ശേഷം ഡ്രൈവർ സീറ്റിൽ നിന്ന് പ്രസാദിനെ പിടിച്ച് ഇറക്കി. ഇതോടെ കയ്യാങ്കളി നടന്നു. മറ്റ് യാത്രക്കാരും ജീവനക്കാരും ഓടികൂടിയതോടെ ടെർമിനൽ പരിസരത്ത് സംഘർഷാ വസ്ഥയായി. ഒടുവിൽ പൊലീസ് എത്തി പ്രശ്നം ഉണ്ടാക്കിയ യാത്രക്കാരനെ കസ്റ്റഡി യിൽ എടുത്തു.