തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കാണാനില്ല. നാല് ദിവസമായി കുരങ്ങിന്റെ ഒരു വിവരവുമില്ല. എങ്ങോട്ടുപോയെന്ന് യാതൊരു അറിവുമില്ലെന്നാണ് മൃഗശാല അധികൃതർ പറയുന്നത്.
കുറച്ച് ദിവസം മുൻപ് പാളയം പബ്ലിക് ലൈബ്രറി പരിസരത്തെ മരത്തിലായിരുന്ന കുരങ്ങ് എങ്ങോട്ടു പോയെന്ന് ആർക്കുമറിയില്ല.
നാല് ദിവസം മുൻപ് രാവിലെ കുരങ്ങിനെ കീപ്പർമാർ നോക്കിയിട്ട് കണ്ടില്ല. പിന്നെ എത്ര അന്വേഷിച്ചിട്ടും കണ്ടെത്താനുമായില്ല. നിലവിൽ നന്ദാവനം എ.ആർ ക്യാമ്പിലെ മരങ്ങൾ വഴി സഞ്ചരിച്ചതിന്റെ സൂചനകൾ ലഭിച്ചു. എന്നാൽ എവിടെയെന്ന് കൃത്യമായി പറയാനും അധികൃതർക്ക് സാധിക്കുന്നില്ല.