രണ്ടു വർഷത്തെ പ്രണയം, പതിനാല് ദിവസം മുൻപ് വിവാഹം; നവവധുവിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

IMG_20230703_152952_(1200_x_628_pixel)

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് സോനയുടെ കുടുംബം. കാട്ടാക്കട പന്നിയോട് സ്വദേശിനി സോനയെ ഞായറാഴ്ച രാത്രി 11.30-നായിരുന്നു ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തന്റെ മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സോനയുടെ പിതാവ് പ്രഭാകരൻ ആരോപിച്ചു. തന്റെ മകൾ ഇന്നലെ രാത്രി ഫോൺ ചെയ്തപ്പോൾ തന്നെ പ്രയാസമുള്ളതായി തോന്നിയിരുന്നു. വിപിനാണ് മൃതദേഹം ആദ്യം കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

പതിനാല് ദിവസം മുൻപായിരുന്നു സോനയുടെ വിവാഹം കഴിഞ്ഞത്. രണ്ടു വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. കാട്ടാക്കടയിലെ ഒരു ആധാരം എഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയാണ് സോന. ഓട്ടോറിക്ഷാ തൊഴിലാളിയാണ് ഭർത്താവ് വിപിൻ.

സംഭവത്തിൽ കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ്‌ വിപിനെ പോലീസ് ചോദ്യം ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular