തിരുവനന്തപുരം :പി.എം.ജി നന്തൻകോട് റോഡിൽ ഓടയുടെ നവീകരണം നടക്കുന്നതിനാൽ പനമുക്കു നിന്നും പി.എം.ജി വരെയുള്ള വാഹന ഗതാഗതത്തിന് വ്യാഴാഴ്ച (ജൂലൈ ആറ്) മുതൽ ജൂലൈ 31 വരെ ഭാഗിക നിരോധനം ഏർപ്പെടുത്തി.
നന്തൻകോട് ഭാഗത്തു നിന്ന് പി.എം.ജി-യിലേക്ക് വരുന്ന വാഹനങ്ങൾ പനമുക്കു നിന്നും തിരിഞ്ഞു പ്ലാമൂട് വഴി പി.എം.ജിയിലേക്കും, പി.എം.ജിയിൽ നിന്ന് നന്തൻകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പി.എം.ജി – നന്തൻകോട് റോഡ് വഴി പോകണമെന്നും തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.