Search
Close this search box.

പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും

IMG_20230601_090318_(1200_x_628_pixel)

തിരുവനന്തപുരം:മെറിറ്റ് സീറ്റില്‍ 2,63,688 ഉം സ്പോര്‍ട്സ് ക്വാട്ടയിൽ 3,574ഉം കമ്മ്യൂണിറ്റി ക്വാട്ടയിൽ 18,901ഉം മാനേജ്മെന്റ് ക്വാട്ടയിൽ 18,735ഉം അണ്‍ എയ്ഡഡിൽ 11,309ഉം പേർ പ്രവേശനം നേടിക്കഴിഞ്ഞു.

മെറിറ്റ് സീറ്റില്‍ പ്രവേശന വിവരങ്ങള്‍ നല്‍കാനുള്ള 565 പേർ അടക്കം ആകെ 3,16,772 പേരാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർസെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടി.സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകള്‍ അപേക്ഷ സമര്‍പ്പണം ജൂലൈ 8 മുതൽ 12 വരെയാണ്.

പ്ലസ് വൺ ക്‌ളാസുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി മണക്കാട് ഗവണ്മെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിൽ നേരിട്ടത്തി വിദ്യാർത്ഥികളെ കാണും. രാവിലെ 9.30 നാണ് മന്ത്രി സ്‌കൂളിലെത്തി വിദ്യാർത്ഥികളെ കാണുക.

മഴക്കെടുതി മൂലം ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ച ജില്ലകളിൽ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർത്ഥികളും സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!