കലാ-കായിക പ്രതിഭകൾക്ക് ധനസഹായം

IMG_20230602_235754_(1200_x_628_pixel)

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വികസന വകുപ്പ് ദേശീയ അന്തർദേശീയ തലങ്ങളിൽ വിവിധ കലാ, കായിക മത്സരങ്ങളിൽ പങ്കെടുത്ത പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന പ്രതിഭകൾക്കുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിശദമായ ബയോഡാറ്റക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും മത്സരങ്ങളിലെ പങ്കാളിത്തം തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ, ബാങ്ക് പാസ്ബുക്ക് പകർപ്പുകൾ എന്നിവ സഹിതം ജൂലൈ 25 വൈകിട്ട് അഞ്ചിന് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2314238, 2314232

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!