Search
Close this search box.

മഴമാറുന്നു …സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് ഇന്നോടെ അറുതിയായേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

IMG_20230608_233844_(1200_x_628_pixel)

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ ലഭിച്ചതോടെ മഴ കെടുതികളും രൂക്ഷമായി. പ്രളയ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ കടക്കുമോയെന്ന ആശങ്കകള്‍ പോലും ചില ജില്ലകളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു.

എന്നാല്‍ കാലാവസ്ഥ വകുപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ സൂചന കേരളത്തിനാകെ ആശ്വാസമാകുന്നതാണ്. അതിതീവ്രമഴക്ക് ഇന്നത്തോടെ ശമനമായേക്കുമെന്നാണ് വ്യക്തമാകുന്നത്. അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനത്തില്‍ കേരളത്തില്‍ ഒരു ജില്ലയിലും അതിതീവ്രമഴക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പ് ചൂണ്ടികാട്ടിയിട്ടുള്ളത്.

നാളെയും മറ്റന്നാളും കേരളത്തില്‍ ഒരു ജില്ലയിലും റെഡ് അലര്‍ട്ടോ ഓറഞ്ച് അലര്‍ട്ടോ പ്രഖ്യാപിച്ചിട്ടില്ല. നാളെ കേരളത്തില്‍ നാല് ജില്ലകളില്‍ മാത്രം യെല്ലോ അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് വ്യക്തമാക്കുന്നത് അടുത്ത ദിവസങ്ങളില്‍ കനത്ത മഴയില്‍ നിന്ന് കേരളത്തിന് ആശ്വാസമാകും എന്നതാണ്.✍️

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!