വാഹനാപകടത്തിൽ പരുക്കേറ്റയാളുടെ വിവരങ്ങൾ കണ്ടെത്തുന്നതിൽ വീഴ്ച; മെഡിക്കൽ കോളജിലെ 3 ഉദ്യോഗസ്ഥർക്കെതിരെ നടപടി

IMG_20260403_103831_(1200_x_628_pixel)

തിരുവനന്തപുരം :വാഹനാപകടത്തിൽ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ പേരും മറ്റ് വിവരങ്ങളും യഥാസമയം കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ ശക്തമായ നടപടിക്ക് ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ നിർദേശം.

ഇതിന്റെ അടിസ്ഥാനത്തിൽ ക്യാഷ്വാലിറ്റി പിആർഒയെ അന്വേഷണവിധേയമായി ജോലിയിൽ നിന്ന് മാറ്റിനിർത്തി. ക്യാഷ്വാലിറ്റിയുടെ ചുമതലയുണ്ടായിരുന്ന രണ്ട് സീനിയർ നഴ്സിങ് ഓഫിസർമാരെയും ചുമതലയിൽ നിന്ന് മാറ്റി.

ക്യാഷ്വാലിറ്റി ഡപ്യൂട്ടി സൂപ്രണ്ട്, ചീഫ് നഴ്സിങ് ഓഫിസർ, സെക്യൂരിറ്റി ഓഫിസർ എന്നിവരോട് വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിൽ അടിയന്തരമായി വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു മന്ത്രി നിർദേശം നൽകി.

ഒക്ടോബര്‍ 17ന് പുലർച്ചെ അഞ്ച് മണിക്കാണ് ബന്ധുവീട്ടില്‍ പോകാനിറങ്ങിയ ജോണ്‍സൻ ഗ്രീൻഫീല്‍ഡില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.

11 ദിവസം ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞെങ്കിലും കുടുംബത്തിനു ജോണ്‍സനെ കുറിച്ച് ഒരു വിവരം ഉണ്ടായിരുന്നില്ല. ആധാർ കാർഡ് അടക്കമുള്ള രേഖകൾ ജോൺസന്റെ കയ്യിൽ ഉണ്ടായിരുന്നിട്ടും ആശുപത്രി അധികൃതർ വിവരം അറിയിച്ചില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!