തിരുവനന്തപുരം : ആറ്റുകാലമ്മയെ തൊട്ടുകളിക്കുമ്പോൾ ആലോചിക്കണം എന്ന നിലയിലാണു കാര്യങ്ങൾ പലതും വന്നിരിക്കുന്നതെന്ന് സിപിഎം ജില്ലാസെക്രട്ടറി വി.ജോയി.
നഗരത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിലാണു ജോയിയുടെ പരാമർശം.
ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമാണുള്ളത്. ആറ്റുകാലിൽ മണ്ണടപ്പുവച്ച്, ചുടുകല്ല് ഉപയോഗിച്ചു പൊങ്കാലയിടുന്നതാണ് ആചാരം. ആചാരത്തെ തൊട്ടുകളിക്കുകയാണ്.
ഇതിനു പിന്നിൽ ഡീൽ ഉണ്ട്. 275 രൂപയുടെ ഇരുമ്പ് അടുപ്പിൽ 40 ലക്ഷം ആളുകൾ പൊങ്കാലയിടുന്നതിലൂടെ 120 കോടിയുടെ ഡീൽ ഉറപ്പിക്കാനാണു നോക്കിയതെന്നും ജോയി ആരോപിച്ചു.

