തിരുവനന്തപുരം : കേശവദാസപുരം-ഉള്ളൂർ റോഡിൽ പേരൂർക്കട ടാങ്കിൽനിന്നു പോകുന്ന, കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന കുടിവെള്ള പൈപ്പ്ലൈനിൽ പെട്ടന്നുണ്ടായ ചോർച്ച മൂലം കേശവദാസപുരം, ഉള്ളൂർ, പട്ടം ഭാഗങ്ങളിൽ ഇന്നു രാവിലെ മുതൽ കുടിവെള്ളം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ് .
ഈ ചോർച്ച അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്നു രാത്രി 10 മണി മുതൽ നാളെ രാവിലെ 10 മണി വരെ പേരൂർക്കട ടാങ്കിൽനിന്നു കുടിവെള്ളം വിതരണം ചെയ്യുന്ന കേശവദാസപുരം, ഉള്ളൂർ, പട്ടം എന്നീ ഭാഗങ്ങളിൽ ശുദ്ധജലവിതരണം പൂർണമായി തടസ്സപ്പെടും. പൊതുജനങ്ങൾ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

