വിഴിഞ്ഞം: സ്വാഭാവിക റബർ നിറച്ച 20 കണ്ടെയ്നറുകൾ ഇന്നലെ കരമാർഗം കോട്ടയത്തേയ്ക്ക് കൊണ്ടുപോയി. 21ന് എം.എസ്.സി ബിയാട്രിസ് എന്ന മദർഷിപ്പിൽ വിഴിഞ്ഞത്തെത്തിച്ച 60 കണ്ടെയ്നറുകളിൽ 20 എണ്ണമാണ് ഇന്നലെ ട്രെയിലർ വഴി കൊണ്ടുപോയത്.
പശ്ചിമ ആഫ്രിക്കയിലെ ഐവറി കോസ്റ്റിലുള്ള അബിജാൻ തുറമുഖത്തു നിന്നാണ് റബർ എത്തിയത്. കസ്റ്റംസ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് റോഡുമാർഗം കോട്ടയം ഇൻലാൻഡ് കണ്ടെയ്നർ ഡിപ്പോയിലേക്ക് കൊണ്ടുപോയത്.
ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം അതിവേഗം വളരുന്നുവെന്നതിന്റെ തെളിവാണ് ഈ പുതിയ നേട്ടം. നിലവിൽ ഇന്ത്യയുടെ ആകെ ട്രാൻസ്ഷിപ്പ്മെന്റിൽ 30 ശതമാനത്തിലധികം വിഴിഞ്ഞം കൈകാര്യം ചെയ്യുന്നുണ്ട്

