തിരുവനന്തപുരം :വ്യാജ സൗന്ദര്യവർധക വസ്തുക്കൾ കണ്ടെത്താൻ പൊലീസുമായി ചേർന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് സംസ്ഥാനത്ത് ഒട്ടാകെ നടത്തിയ ഓപ്പറേഷൻ സൗന്ദര്യ റെയ്ഡിൽ കണ്ടെത്തിയതു 2 ലക്ഷത്തോളം വിലമതിക്കുന്ന വ്യാജ സൗന്ദര്യവർധക വസ്തുക്കൾ.
തിരുവനന്തപുരത്ത് മണക്കാട്ടു നിന്നു പാക്കിസ്ഥാൻ നിർമിതം എന്നു രേഖപ്പെടുത്തിയ ഗോറി ഫെയ്സ് ക്രീം പിടിച്ചെടുത്തു. പൂനിയ ബ്രദേഴ്സ്, പാക്കിസ്ഥാൻ എന്നെഴുതിയ ബോക്സിൽ മറ്റു വിവരങ്ങളൊന്നുമില്ല.
മലപ്പുറം, തൃശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നാണു കൂടുതൽ വ്യാജ സാധനങ്ങൾ കണ്ടെടുത്തതെന്നാണു വിവരം.

